പാവറട്ടി തിരുനാൾ: വിളംബരം തുടങ്ങി
1417067
Thursday, April 18, 2024 1:48 AM IST
പാവറട്ടി: പുണ്യാളൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ 148 - ാം മത് തിരുനാൾ ആഘോഷങ്ങളുടെ വിളംബരയാത്ര നടത്തി. നകാരം കൊട്ടിയും കാഹളം മുഴക്കിയും പടയാളികളും ലില്ലിപ്പൂ കൈയിലേന്തിയ യൗസേപ്പിതാവും അലങ്കരിച്ച വാഹനത്തിൽ അണിനിരന്നപ്പോൾ വിശ്വാസികൾക്കത് അപൂർവകാഴ്ചയായി മാറി.
പുണ്യാളൻ ബ്രദേഴ്സിന്റെ തുടർച്ചയായ മൂന്നാംവർഷത്തെ സംരംഭമാണിത്. പാവറട്ടി തീർഥകേന്ദ്രം തിരുനടയിൽ റെക്ടർ ഫാ. ആന്റണി ചെമ്പകശേരി വിളംബര യാത്ര ഫ്ലാഗ് ഓഫ് ചെയ് തു. പുണ്യാളൻ ബ്രദേഴ്സ് പ്രസിഡന്റ്് തോമസ് പള്ളത്ത് അധ്യക്ഷനായി. പാവറട്ടിയിലും പരിസര പ്രദേശങ്ങളിലൂടെയും തിരുനാളിന്റെ വരവ് അറിയിച്ചുകൊണ്ട് വിളംബരയാത്ര കടന്നുപോയി. മാനേജിംഗ് ട്രസ്റ്റി ജോസി വടക്കൻ, ഭാരവാഹികളായ കെ.ഡി. ജോസ്, ജോർജ് വടുക്കൂട്ട്, വി.എഫ്. വർഗീസ്, കെ.കെ. ജോൺസൺ എന്നിവർ നേതൃത്വം നൽകി.