ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1416983
Wednesday, April 17, 2024 11:19 PM IST
പഴയന്നൂർ: എളനാട് കഴിഞ്ഞ തിങ്കളാഴ്ച വാണിയംപാറയിൽ വച്ചുണ്ടായെ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേക്കേക്കര അബ്ദുൽ റഹിമാൻ മകൻ മുജീബ് റഹിമാൻ (28) ആണ് മരിച്ചത്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുമ്പോൾ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം പിന്നീട്. ഉമ്മ: നൂർജഹാൻ. സഹോദരൻ: ബദറുദീൻ.