മാങ്ങ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു
1415477
Wednesday, April 10, 2024 2:41 AM IST
പഴയന്നൂർ: എളനാട് മാങ്ങപറിക്കുന്നതിനിടെ മാവിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. എളനാട് തേക്കിന്‍കാട് കോളനി വീട്ടില്‍ ലക്ഷ്മണന്റെ മകന് വിനീത് (36) ആണ് മരിച്ചത്. എളനാട് സിഐടിയു ചുമട്ടുതൊഴിലാളി യൂണിയന് അംഗമാണ്. യൂണിയനില്‍ പണി ഇല്ലാത്ത ദിവസങ്ങളില്‍ മാങ്ങ പറിക്കാൻ പോയിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 23ന് ചേലക്കര അന്തിമഹാകാളന്കാവിനടുത്തുള്ള വീട്ടിലെ പറമ്പില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.