പാവറട്ടി തിരുനാൾ: വിലയിരുത്തൽ യോഗം കളക്ടറേറ്റിൽ നടന്നു
1415257
Tuesday, April 9, 2024 6:06 AM IST
പാവറട്ടി: സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് തൃശൂർ കളക്ടറേറ്റിൽ ഒരുക്കങ്ങൾ വിലയിരുത്തുവാൻ യോഗം നടന്നു. ആർഡിഒ മുഹമ്മദ് ഷഫീക് അധ്യക്ഷത വഹിച്ചു. പാവറട്ടി തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി, ട്രസ്റ്റിമാരായ ജോസി വടക്കൻ, ബാബു ജോർജ്, ആന്റോ വർഗീസ് എന്നിവർ തിരുനാൾ ആചാര ആഘോഷ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പോലീസ് സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പാവറട്ടി എസ്എച്ച്ഒ രഞ്ജിത്ത് വിശകലനം നടത്തി. നൂറ്റമ്പതിലേറെ പോലീസ് സേനാംഗങ്ങൾ, നിഴൽ പോലീസ്, വനിതാ പോലീസ് എന്നിവർ സേവനസന്നദ്ധരായി തിരുനാൾ ദിവസങ്ങളിൽ ഉണ്ടാകും. ഗതാഗതനിയന്ത്രണങ്ങൾക്ക് പോലീസ് സേനയും വോളന്റിയർ സേനയും രംഗത്തുണ്ടാകും. ഗുരുവായൂർ ഫയർ ഓഫീസർ കൃഷ്ണസാഗർ, പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ്, ഹെൽത്ത് ഇൻസ്പെക്ടർ ജോബി എന്നിവരും തിരുനാൾ ഒരുക്കപ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
പാവറട്ടി തീർഥകേന്ദ്രം കേരള സർക്കാരിന്റെ പിൽഗ്രിം ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സുബിരാജ് തോമസ് യോഗത്തിൽ ഉന്നയിച്ചു. തിരുനാൾ വിവിധ സബ് കമ്മിറ്റി കൺവീനർമാരായ എൻ. ജെ. ലിയോ, ഡേവിസ് പുത്തൂർ, കേന്ദ്രകമ്മിറ്റി കൺവീനർ സേവിയർ അറയ്ക്കൽ, പ്രതിനിധി സെക്രട്ടറി ജോബി ഡേവിഡ് എന്നിവരും യോ ഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.