പള്ളിയിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു
1397496
Tuesday, March 5, 2024 1:26 AM IST
വടക്കാഞ്ചേരി: സെന്റ്് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോനപള്ളിയിലെ ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കുത്തിത്തുറന്നു.
ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. പള്ളിക്കുപുറത്തുള്ള നാലു ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്. തിങ്കളാഴ്ച പുലർച്ചെ ദിവ്യബലിക്കെത്തിയ വിശ്വാസികളാണ് പള്ളിപ്പടിക്കലെ ഭണ്ഡാരങ്ങൾ തുറന്നുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ വികാരിയെ വിവരം അറിയിക്കുകയായിരുന്നു.
പള്ളി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് പള്ളി ട്രസ്റ്റിമാർ തുറന്ന ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കുത്തിത്തുറന്നത്.