കലാഭവൻ മണി അനുസ്മരണവും അവാർഡ് ദാനവും നാളെ
1397482
Tuesday, March 5, 2024 1:26 AM IST
ചാലക്കുടി: കുന്നിശ്ശേരി കുടുംബ ട്രസ്റ്റ്, പുരോഗമന കലാസാഹിത്യസംഘം, പട്ടികജാതി ക്ഷേമ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും നാളെ കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽവച്ച് നടക്കും.
രാവിലെ പത്തരയ്ക്കു നടക്കുന്ന അനുസ്മരണച്ചടങ്ങ് സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. 2024 ലെ കലാഭവൻ മണി പുരസ്കാരം (10,000 രൂപയും ശില്പവും) ഗായകൻ കലാഭവൻ പീറ്ററിന് സമ്മാനിക്കും. ആർഎൽവി രാമകൃഷ്
ണൻ, പി.സി. മനോജ്, സിനിഷ് കുന്നി ശേരി, എ.ആർ. ഹരി, എ.എ. ബിജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാരുണ്യസ്പർശം നാളെ
ചാലക്കുടി: ഫെയ്സ് ചാലക്കുടി കലാഭവൻ മണി അനുസ്മരണം കാരുണ്യസ്പർശം നാളെ രാവിലെ ഒമ്പതിന് സൗത്ത് ജംഗ്ഷനിൽ നടത്തും. മിമിക്രി സിനിമ താരം മനോജ് ഗിന്നസ് ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് നടത്തുന്ന എട്ടുപേർക്ക് മൂന്നു കിറ്റുകൾവീതം നല്കും
.
കലാഭവൻ ജയന് പുരസ്കാരം നല്കും. അന്നദാനവും കലാവിരുന്നും ഉണ്ടായിരിക്കും. ബിജു ചാലക്കുടി, കലാഭവൻ ജോബി, വി.ജെ. ജോജി, സി.കെ. സജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മണി സ്മൃതി ഇന്ന്
ചാലക്കുടി: കലാഭവൻ മണിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സ്വാക്കിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ടിന് സൗത്ത് ഇംഗ്ഷനിൽ മണി സ്മൃതി നടത്തും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രമുഖ കലാകാരന്മാരെ ആദരിക്കും. കലാകാര ന്മാർക്ക് ചികിത്സാസഹായം വിതരണംചെയ്യും. തുടർന്ന് മെഗാ സ്റ്റേജ് ഷോ നടക്കും. പ്രസിഡന്റ് ജോബി കൊടകര, സെക്രട്ടറി പ്രദീപ് പുലാനി, ജെയ്സൻ വർഗീസ്, സലിലൻ വെള്ളാനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.