പടിയൂര്‍: എടതിരിഞ്ഞി, കാട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ഡലത്തിലെ പ്രധാനറോഡായ എടതിരിഞ്ഞി - കാട്ടൂര്‍ റോഡ് നവീകരിക്കുന്നതിന് മൂന്നുകോടി രൂപ അനുവദിച്ചതായി മന്ത്രി ആര്. ബിന്ദു അറിയിച്ചു.
പടിയൂര്‍ പഞ്ചായത്തിലെ ചെട്ടിയാല്‍ മുതല്‍ കാട്ടൂര്‍ പഞ്ചായത്തിലെ പോംപെ സെന്റ് മേരീസ് സ്കൂളിന് മുന്നില്‍ അവസാനിക്കുന്ന അഞ്ചരകീലോമീറ്ററാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം നവീകരിക്കുക. ബിഎംപാച്ച് ആന്‍ഡ് ബിസി നിലവാരത്തിലാണ് നവീകരണം നടത്തുകയെന്നും സാങ്കേതികാനുമതി ലഭ്യമാക്കി എത്രയുംപെട്ടെന്ന് ജോലി ആരംഭിക്കുന്നതിനുവേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.