സഹൃദയപോലുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ടാകണം: മന്ത്രി കെ. രാജന്
1396733
Saturday, March 2, 2024 1:50 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആദ്യ സൈക്കിളില്‍തന്നെ നാക് അക്രഡിറ്റേഷന് എ ഗ്രേഡ് നേടിയതിന്റെ ഭാഗമായുള്ള ആഘോഷപരിപാടികളുടെ ഉദ് ഘാ ടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജന് നിര്‍വഹിച്ചു.
ഉന്നതവിദ്യാഭ്യാസരംഗത്തു കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഉന്നതപഠനത്തിനായുള്ള വിദ്യാര്‍ഥികളുടെ വിദേശയാത്രകളെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു പരിധിവരെ തടയാന്‍, വൈവിധ്യമുള്ള ധാരാളം കോഴ്സുകളുള്ള, സഹൃദയ പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിങ്ങാലക്കുട രൂപത ബിഷപ്പും രൂപത എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായ മാര്‍ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിച്ചു. ബെന്നി ബഹനാന് എംപി, സനീഷ്കുമാര് ജോസഫ് എംഎല്‍എ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, സഹൃദയ കോളജ് മാനേജര്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. എം.ജെ. റാണി, ഡോ. കെ.എല്‍. ജോയ്, വാര്‍ഡ് മെമ്പര്‍ വി.വി. സുരാജ്, പിടിഎ വൈസ് പ്രസിഡന്റ് എ.ആര്. ഡേവിസ്, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍ ഷീന സാറാ വിന്നി, നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. കരുണ, സ്റ്റുഡന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സെയൂന അലി, പൂര്വവിദ്യാര്ഥിസം ഘടന വൈസ്പ്രസിഡന്റ് ദീപക്. എസ്. മേനോന്, ഓഫീസ് സൂപ്രണ്ട് പി. സതി എന്നിവര്‍ സന്നിഹിതരായിരുന്നു.
നാക്, ഐക്യുഎസി കോഓര്‍ഡിനേറ്റര്‍മാരെയും വിവിധ ക്രൈറ്റീരിയ ഹെഡുകളെയും ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്റർമാരെയും ആദരിച്ചു. വിദ്യാര്‍ഥികളുടെയും പ്രഫഷണല്‍ സം ഘങ്ങളുടെയും കലാപരിപാടികളും ചടങ്ങിനു മാറ്റേകി.