സര്‍ക്കാര്‍ ജീവനക്കാരുടെ കായികമേള: അയ്യന്തോള്‍ ഏരിയ ചാമ്പ്യന്മാര്
1374346
Wednesday, November 29, 2023 2:44 AM IST
ഇരിങ്ങാലക്കുട: എന്‍ജിഒ യൂണിയന് നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ കായികമേള സംഘടിപ്പിച്ചു. ഏരിയ അടിസ്ഥാനത്തില്‍ നടന്ന മത്സത്തില്‍ 79 പോയിന്റുനേടി അയ്യന്തോള്‍ ഏരിയ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടി. 68 പോയിന്റു നേടി കൊടുങ്ങല്ലൂര്‍ ഏരിയ രണ്ടാംസ്ഥാനത്തും 63 പോയിന്റോടെ ടൗണ്‍ ഏരിയ മൂന്നാം സ്ഥാനത്തും എത്തി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ മുന്‍ സന്തോഷ് ട്രോഫി താരം തോമസ് കാട്ടൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. ഹരിലാല്‍ അധ്യക്ഷനായി.
എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി കെ.വി. പ്രഫുല്‍, ജില്ലാ സെക്രട്ടറി പി. വരദന്, സര്‍ഗവേദി ജില്ലാ കലാകായിക സമിതി കണ്‍വീനര്‍ ആര്.എല്‍. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിച്ചു. വ്യക്തിഗത ചാമ്പ്യന്മാരായി പുരുഷവിഭാഗം മാസ്റ്റേഴ്സ് കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സിനിമോന്‍, വനിതാ വിഭാഗത്തില്‍ അന്നമനട പഞ്ചായത്തിലെ ഗിരിജകുമാരി, സൂപ്പര്‍ സീനിയര്‍ പുരുഷവിഭാഗത്തില്‍ ഗവ.എന്‍ജിനീയറിംഗ് കോളജിലെ ടി.ഡി. ജയന്, വനിതാ വിഭാഗത്തില്‍ ആര്‍ത്താറ്റ് ആശുപത്രിയിലെ ജയ്മോള്‍ കെ.ജോസഫ്,
ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എ.ഡി. സരിത, സീനിയര്‍ പുരുഷന്മാരിൽ ചാമക്കാല ഗവ. ഹൈസ്കൂളിലെ എം. അഖില്‍, സീനിയര്‍ വനിതകളില്‍ അയ്യന്തോള്‍ ഏരിയയിലെ അമ്പിളി തോമസ് എന്നിവരെ തെരഞ്ഞെടുത്തു.