പോക്സോ കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും
1374316
Wednesday, November 29, 2023 2:14 AM IST
തൃശൂര്‍: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നെടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു. നെടുപുഴ പെരിഞ്ചേരി ചുള്ളിയില്‍ ഉണ്ണികൃഷ്ണനാണ് പ്രതി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചു എന്നാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ എസിപി കെ.കെ. സജീവ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 16 സാക്ഷികളെ വിസ്തരിച്ച് 23 രേഖകള്‍ ഹാജരാക്കി. പോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി. അജയകുമാര്‍ ഹാജരായി.