പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം
1374087
Tuesday, November 28, 2023 1:57 AM IST
മുതുവറ: പുഴുയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. േസേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായി പങ്കെടുത്തു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് എക്സി. എൻജിനീയർ വി.ജി. ചാന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വർഷങ്ങളിലെ വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് രണ്ടുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. 1.23 കോടി രൂപ ചെലവഴിച്ച് 3960 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്.
പരിപാടിയിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. വിൽസൺ, പുഴയ്ക്കൽ ബ്ലോക്ക് സെക്രട്ടറി പി.എൻ. അഫ്സൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. രഘുനാഥൻ, കെ.ജെ. ദേവസി, കെ.കെ. ഉഷ, ലക്ഷ്മി വിശ്വംഭരൻ, തങ്കമണി ശങ്കുണ്ണി, സിമി അജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ലീല രാമകൃഷ്ണൻ, രഞ്ജു വാസുദേവൻ, ജെസി സാജൻ, ബ്ലോക്ക് മെമ്പർമാരായ പി.വി. ബിജു, ഷീല സുനിൽകുമാർ, ജ്യോതി ജോസഫ്, വി.എസ്. ശിവരാമൻ, കെ.എം. സുനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.ഒ. ചുമ്മാർ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ലൈജു സി.എടക്കളത്തുർ, സി.വി. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.