സഹകരണ സംഘങ്ങൾ നിക്ഷേപകരോട് നീതി പുലർത്തണം: അനിൽ അക്കര
1373753
Monday, November 27, 2023 2:02 AM IST
വടക്കാഞ്ചേരി: സഹകരണ സംഘങ്ങൾ അംഗങ്ങളുടെ നിക്ഷേപകരോടു നീതി പുലർത്തണമെന്ന് മുൻ എംഎൽഎ അനിൽ അക്കര.
പണം കൈകാര്യം ചെയ്യുന്പോൾ വീഴ്ചവരുത്തുന്നവർ ജയിലിൽ പോകേണ്ടിവരും. വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണ സംഘം പതിനൊന്നാമതു വാർഷിക പൊതുയോഗവും സി.കെ. രാമചന്ദ്രൻ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തിൽ അടുത്തിടെ മരിച്ച സംഘം പ്രസിഡന്റ് സി.കെ. രാമചന്ദ്രന് യോഗം ആദരാജ്ഞലി അർപ്പിച്ചു. സി.കെ. രാമചന്ദ്രന് ഉചിതമായ സ്മാരകം വടക്കാഞ്ചേരിയിൽ നിർമിക്കണമെന്നും അനിൽ അക്കര നിർദേശിച്ചു. യോഗത്തിൽ സംഘം വൈസ് പ്രസിഡന്റ് ടി.പി. ഗിരീശൻ അധ്യക്ഷനായി.
സംഘം ഡയറക്ടർമാരായ വൈ ശാഖ് നാരായണസ്വാമി, സി. രാജഗോപാൽ, ഒ.ആർ. രാമചന്ദ്രൻ, കെ. കൃഷ്ണകുമാർ, വി.ആർ. ശ്രീകാന്ത്, അഡ്വ.സി. വിജയൻ, കെ.എം. അബ്ദുൾ റഹ്മാൻ, അഡ്വ. സൗമ്യ മായാദാസ്, മിനി രാജു, സിജി പി. ഷാജു എന്നിവർ പ്രസംഗിച്ചു. സംഘത്തിന്റെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത എല്ലാ സഹകാരിമാർക്കും പത്തുശതമാനം ലാഭവിഹിതം നൽകി.