മേരാ മിട്ടി മേരാ ദേശ് കാമ്പയിൻ
1339884
Monday, October 2, 2023 1:08 AM IST
ശ്രീനാരായണപുരം: മേരാ മിട്ടി മേരാ ദേശ് കാമ്പയിന്റെ ഭാഗമായി നെൽപ്പിണി ദേശത്ത് താമസിച്ചിരുന്ന സ്വാതന്ത്ര്യസമര സേനാനി പാലക്കാട്ട് കേശവൻ നായരുടെ മകൾ പത്മിനി കൈമാറിയ മണൽ നിറച്ച മൺകുടം ഇ.ടി. ടൈസൺ എംഎൽഎ ഏറ്റുവാങ്ങി ജില്ലാ കളക്ടർക്ക് കൈമാറി.
ചേന്ദമംഗലം ഹൈസ്കൂൾ പഠനകാലത്ത് ഒന്നാം ലോക യുദ്ധം അവസാനിച്ച സമയത്ത് നൽകിയ പീസ് മെഡൽ നിരസിച്ചതിനെ തുടർന്ന് ചൂരൽപ്രയോഗ ശിക്ഷ ഏറ്റുവാങ്ങിയതു മുതൽ ഉപ്പുസത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്ക്കരണം തുടങ്ങിയ വിവിധ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് കോയമ്പത്തൂർ ഉൾപ്പെടെയുള്ള വിവിധ ജയിലുകളിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ട്. ചടങ്ങിൽ പ്രസിഡന്റ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, പി. അമ്പിളി, പി. നന്ദകുമാർ, പി.രവി, പി.പ്രഭാകരൻ, പങ്കജാക്ഷൻ, എ.പി. ജയൻ, വി.പി. പത്മജൻ തുടങ്ങിയവർ പങ്കെടുത്തു.