സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദദാന ചടങ്ങ്
1339338
Saturday, September 30, 2023 12:58 AM IST
ചാലക്കുടി: സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ ബിരുദദാന ചടങ്ങ് നടത്തി.
ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടന കർമം നിർവഹിച്ചു. രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഗവ. കോളജ് ഓഫ് നഴ്സിംഗ്, അസോ. പ്രഫസർ ബെറ്റി പി. കുഞ്ഞുമോൻ, ചേർത്തല ജോസഫ്സ് കോളജ് ഓഫ് ഫാർമസി ഡയറക്ടർ, ഡോ. സിസ് ബെറ്റി കാർള എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
മെഡിക്കൽ അക്കാദമിയുടെ പ്രവർത്തന മികവിനെക്കുറിച്ച് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ തെരേസ് എസ്ഐസി അവതരിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. കെ. കൃഷ്ണകുമാർ എംഫാം, ബിഫാം, ഫാംഡി, ഫാംഡി പിബി വിദ്യാർഥികൾക്കും, ഡോ. സിസ്റ്റർ തെരേസ് എസ്ഐസി, ബിഎസ്സി നഴ്സിംഗ്, പോസ്റ്റ് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ, അസോസിയേറ്റ് ഡയറക്ടർ ഫാ. മനോജ് മേക്കടത്ത് എന്നിവർ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
അസോസിയേറ്റഡ് പ്രഫ. ജിൻജു ബാസ്റ്റിൻ നന്ദി പറഞ്ഞു.