പൂക്കൾ നിറഞ്ഞ് ഫെയ്സ് കനാൽ
1339146
Friday, September 29, 2023 1:24 AM IST
വെങ്കിടങ്ങ്: പൂക്കൾ നിറഞ്ഞ് ഏനാമാവ് റെഗുലേറ്ററിനു മുന്നിലെ ഫെയ്സ് കനാൽ. വിശാലമായ ജലസമൃദ്ധിയിൽ പിങ്ക് പുഷ്പങ്ങളുടെ വശ്യമനോഹാരിത നിരവധിപ്പേരെയാണ് ആകർഷിക്കുന്നത്. കബോംബ ഫർകാറ്റാ അഥവാ, പിങ്ക് ഫോർക്കിഡ് ഫാൻ വാർട്ട് എന്ന സസ്യമാണ് കായലിൽ വിരിഞ്ഞത്. മുള്ളൻ പായൽ, ചില്ലി പായൽ തുടങ്ങി പല പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
രാവിലെ 10ന് വിരിയുന്ന പൂക്കൾ ഉച്ചകഴിയുന്നതോടെ വാടും. ഒരിഞ്ച് നീളമാണ് പൂക്കളുടെ പരമാവധി വലുപ്പം. ഓക്സിജൻ സ്വീകരിക്കുന്നവയാണ് ഇത്തരം പായൽ.
ഇവയുടെ അമിതമായ വളർച്ച മറ്റു സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും വളർച്ചയ്ക്കും, മത്സ്യ സന്പത്ത് കുറയാനും കാരണമാകുമെന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ റിജോ ചിറ്റാട്ടുകര പറയുന്നു.