ചാലക്കുടി: നഗരസഭയെയും മേലൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലുകുത്തി മുതൽ ഓൾഡ് എൻഎച്ച് വരെ നീളുന്ന റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനിൽ നിർവഹിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ 2.62 കോടിചെലവിട്ടാണു മൂന്നുകിലോമീറ്റർ റോഡ് പൊതുമരാമത്തു വിഭാഗം നിർമിച്ചത്.
ചാലക്കുടി നഗരസഭാ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭാ വൈസ് ചെയർമാൻ ആലിസ് ഷിബു, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ, കൗണ്‍സിലർമാരായ ബിജു എസ്. ചിറയത്ത്, എം.എം. അനിൽകുമാർ, സിന്ധു ലോജു, ബ്ലോക്ക് പഞ്ചായത്തംഗം വനജ ദിവാകരൻ, പഞ്ചായത്തംഗം ഷീജ പോളി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സനൽ തോമസ്, ഓവർസിയർ സി.ബി. ദീപക് എന്നിവർ പങ്കെടുത്തു.