സിഎംസി ഉദയ പ്രോവിന്‍സ് കാര്‍മല്‍ ഫെസ്റ്റ്
1337723
Saturday, September 23, 2023 2:08 AM IST
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രോവിന്സിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കാര്‍മല്‍ ഫെസ്റ്റ് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവർ ഹൈസ്കൂളില്‍ അരങ്ങേറി. ഒമ്പതു മത്സരവേദികളില്‍ നൂതനമായ വിവിധതരം മത്സരങ്ങള്‍ നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിമല അനുഗ്രഹസന്ദേശം നല്കി. വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫ്ലവററ്റ്, കൗണ്‍സിലര്‍മാരായ സിസ്റ്റര്‍ ടെസ്ലിന്, സിസ്റ്റര്‍ ബെനിറ്റ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന, സിസ്റ്റര്‍ റിനറ്റ് എന്നിവര്‍ പ്രസംഗിച്ചു.
മത്സര വിജയികള്‍ക്ക് സമാപനച്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.