കെ. മോഹൻദാസ് ചരമ വാർഷിക അനുസ്മരണം
1337721
Saturday, September 23, 2023 2:08 AM IST
ഇരിങ്ങാലക്കുട: മുൻ എംപി കെ. മോഹൻദാസ് സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.
എംപി എന്ന നിലയിലും ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം നടത്തിയ സത്യസന്ധവും ആത്മാർഥവുമായ പ്രവർത്തനം എന്നെന്നും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ പറഞ്ഞു.
കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷന്റെ ആഭിമുമുഖ്യത്തിൽ നടത്തിയ കെ. മോഹൻദാസിന്റെ 26-ാം ചരമ വാർഷിക അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ സെക്രട്ടറിയും കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ആയ മിനി മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി മുഖ്യഅനുസ്മരണ പ്രസംഗം നടത്തി. ഫൗണ്ടേഷൻ ഭാരവാഹികളായ റോക്കി ആളൂക്കാരൻ , അഡ്വ. സജി റാഫേൽ , സിജോയ് തോമസ്, പി. ടി. ജോർജ്, എം.കെ. സേതുമാധവൻ, ഫെനി എബിൻ , മാഗി വിൻസെന്റ്, അഡ്വ. ഷൈനി ജോജോ, പീറ്റർ പാറേക്കാട്ട് , ജോൺ മുണ്ടൻ മാണി, ജോയ് എടാട്ടുകാരൻ, ഡേവിസ് പാറേക്കാട്ട് , ജോസ് ചെമ്പകശേരി എന്നിവർ പ്രസംഗിച്ചു.