വെസ്റ്റ് ബംഗാളിൽ നിന്ന് കഞ്ചാവു കടത്ത്: മൂന്നുപേർ പിടിയിൽ
1337395
Friday, September 22, 2023 1:59 AM IST
തൃശൂർ: വെസ്റ്റ് ബംഗാളിൽ നിന്ന് തൃശൂരിലേക്ക് ട്രെയിനിൽ കടത്തുകയായിരുന്ന 3.520 കിലോഗ്രാം കഞ്ചാവ് സഹിതം മൂന്നു പേരെ തൃശൂർ എക്സൈസ് സ്പഷൽ സ്ക്വാഡും തൃശൂർ റെയിൽവേ സംരക്ഷണ സേനയും ചേർന്നു പിടികൂടി.
മൂർഷിബാദ് സ്വദേശികളായ . ഷറിഫുൾ(36), തജറുദീൻ( 22), ഹസിബുൾ(26) എന്നിവരെയാണ് പിടികൂടിയത്. എക്സൈസ് സ്പഷൽ സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
റെയില്‍വേയുടെ സറ്റീഫര് ഡോഗ് സ്വാകഡിലെ റോക്കിയാണ് ട്രെയിനില്‍ കവറില്‍ ആക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് മണത്ത് കണ്ടുപിടിച്ചത്.