ജ്യോതി എന്‍ജിനീയറിംഗ് കോളജിന് ഇരട്ട നേട്ടം
1337393
Friday, September 22, 2023 1:59 AM IST
തൃശൂര്‍: സര്‍ക്കാരിന് കീഴിലുള്ള ഐസിടി അക്കാദമി ഓഫ് കേരള, ജ്യോതി എന്‍ജിനിയറിംഗ് കോളജിനെ 2023ലെ പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിച്ചു.
ഐസിടി അക്കാദമി ഓഫ് കേരള സംഘടിപ്പിച്ച ഇന്റര്‍നാഷമല്‍ കോണ്‍ക്ലേവില്‍ സിഇഒ സന്തോഷ് സി. കുറുപ്പിന്റെ സാന്നിധ്യത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.
ടെക്കത്ത്ലണ്, പ്രോജക്ട് മത്സരങ്ങള്‍ എന്നിവയില്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ റോബോട്ടിക്സ് വിഭാഗം വിദ്യാര്‍ഥികളായ നവനീത് നലേഷ്, പി.ആര്. ദേവ്ദത്ത്, അമീര്‍ അലിഖാന് എന്നിവരുടെ ടീമായ മാക്സ്ക്യൂ-1017 ഇരട്ട നേട്ടം കരസ്ഥാമാക്കി. ടെക്കാത്ത്ലണില് രണ്ടാം സ്ഥാനവും ഏറ്റവും മികച്ച പ്രോജക്ടിനുള്ള അവാര്‍ഡും നേടി.
35,000 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കേരളത്തിലെ നാനൂറോളം കോളജുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.