യുവാവ് റോഡിൽ കുഴഞ്ഞുവീണു മരിച്ചു
1337060
Wednesday, September 20, 2023 11:38 PM IST
കാഞ്ഞാണി: രക്തം ഛർദ്ദിച്ച് അവശനായ യുവാവ് റോഡിൽ വീണ് മരിച്ചു. കാഞ്ഞാണി മഹാത്മാ ഗാന്ധി റോഡിൽ മാരാത്ത് പരേതനായ ജനാർദ്ദനൻ മകൻ ഹരികൃഷ്ണൻ(25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ കാഞ്ഞാണി ശ്രീശങ്കര ഷെഡിനു സമീപത്ത് വച്ചാണ് സംഭവം.
റോഡിൽ വച്ച് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് അവശനായ യുവാവ് റോഡിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലംബിംഗ് ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം പോസ്റ്റ് മോർട്ടത്തിനു ശേഷം നടത്തി. അമ്മ: വിമല. സഹോദരൻ: വിഷ്ണു.