തേങ്ങ ഇടുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
1336863
Wednesday, September 20, 2023 2:39 AM IST
മുണ്ടൂർ: തെങ്ങിൽ കയറി തേങ്ങ ഇടുന്നതിനിടെ ബോധരഹിതനായ മധ്യവയസ്കൻ മരിച്ചു. മുണ്ടൂർ പഴമുക്ക് മൂക്കോല കേശവൻ മകൻ രാജൻ (60) ആണ് മരിച്ചത്.
ഫയർഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തും മുന്പേ വീട്ടുകാരും അയൽവാസികളും ചേർന്ന് രാജനെ തെങ്ങിൽ നിന്ന് താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംസ്കാരം ഇന്ന് നാലിന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ. ഭാര്യ: സുമിത്ര, മക്കൾ: രമ്യ, രമിത, രഹന, മരുമക്കൾ: ജയരാജ്, രാജേഷ്, അനീഷ്,