മാതാപിതാക്കള്‍ പാഠപുസ്തകമാകണം: ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
1336851
Wednesday, September 20, 2023 1:29 AM IST
തൃശൂര്‍: കുടുംബത്തില്‍ മാതാപിതാക്കള്‍ കാണിക്കുന്ന മാതൃക കണ്ടാണ് മക്കള്‍ വളരുന്നതെന്നും അമ്മമാര്‍ വിവേകമതികളാകണമെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ് (കെസിബിസി) വനിതാ കമ്മീഷന് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
വനിത കമ്മീഷന് ട്രഷറര്‍ ആനി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് നടന്ന ക്ലാസില്‍ മേരി മെറ്റില് നേതൃത്വം നല്കി.
റവ. ഡോ. ഡെന്നി താണിക്കല്‍, പ്രഫ. എലിസബത്ത് മാത്യു, ബീന ജോഷി, അഡ്വ. മിനി, ഓമന റാഫേല്‍, മേരി ജോയ്, നിര്‍മല ആന്റോ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍, പാലക്കാട്, ഇരിങ്ങാലക്കുട, കോട്ടപ്പുറം, സുല്‍ത്താന്‍പേട്ട എന്നീ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.