ഇന്ത്യൻ ടീമിൽ സഹൃദയയിലെ വിദ്യാർഥിനികൾ
1336617
Tuesday, September 19, 2023 1:24 AM IST
കൊടകര: കോലാലംപൂരിൽ നടക്കുന്ന ഇൻറർനാഷണൽ ടഗ് ഓഫ് വാർ ക്ലബ് ചാന്പ്യൻഷിപ്പിൽ മൽസരിക്കുന്ന ഇന്ത്യൻ വനിതാ ടീമിൽ കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ രണ്ടു വിദ്യാർഥിനികളും.
ചേർപ്പുളശേരി ചങ്കുപുതിരത്ത് മോഹൻദാസ് -രാധിക ദന്പതികളുടെ മകളും സഹൃദയ കോളജിലെ രണ്ടാം വർഷ എംഎസ്ഡബ്ല്യു വിദ്യാർഥിനിയുമായ മേഘ, വെള്ളാനിക്കര കെ.വി. സീജന്റെയും, മഞ്ജു ചന്ദ്രന്റെയും മകളും സഹൃദയയിലെ രണ്ടാം വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയുമായ നന്ദന എന്നിവരാണ് ടീമിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ കേരളത്തെ പ്രതിനിധികരിച്ചു ഒന്നിലധികം തവണ ജേതാക്കളായാണ് ഇവർ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്.