മർദനമേറ്റ് കിടപ്പിലായ വയോധികൻ മരിച്ചു
1300784
Wednesday, June 7, 2023 1:12 AM IST
ചേലക്കര: മകന്റെ ഉപദ്രവത്തെ തുടർന്ന് കിടപ്പിലായ വയോധികൻ മരിച്ചു. ചേലക്കര കുറുമല കൊച്ചിക്കുന്ന് നന്പ്യാത്ത് ചാത്തൻ(97) ആണ് മരിച്ചത്. മർദനത്തിൽ പരിക്കേറ്റ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം വീട്ടിലെത്തിയ വയോധികൻ അവശതകളേറി ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു.
കഴിഞ്ഞ മേയ് 16ന് തർക്കത്തിനിടെ മകൻ രാധാകൃഷ്ണൻ ചാത്തനെ മർദിച്ചതായി പറയുന്നു. സംഭവത്തിൽ ചേലക്കര പോലീസ് കേസെടുത്തിട്ടുണ്ട്.