കേച്ചേരിയിൽ വാഹനാപകടത്തിൽ സ്വകാര്യ ബസ് ഉടമ മരിച്ചു
1297751
Saturday, May 27, 2023 11:52 PM IST
കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് സ്വകാര്യ ബസ് ഉടമയായ യുവാവ് മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കുന്നംകുളം ആർത്താറ്റ് സ്വദേശി കീർത്തിയിൽ വീട്ടിൽ ബാലചന്ദ്രന്റെ മകൻ അനൂപ് (44) ആണ് മരിച്ചത്.
കീർത്തി ബസിന്റെ ഉടമയാണ് അനൂപ്. ചൂണ്ടൽ പാറയ്ക്ക് സമീപം ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. ഉടനെ അനൂപിനെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.