ക​ർ​ഷ​ക​ർ​ക്കു ന​ഷ്ടപ​രി​ഹാ​രം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Wednesday, March 29, 2023 12:53 AM IST
വെ​ള്ളി​ക്കു​ള​ങ്ങ​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാറ്റി​ൽ കൃ​ഷി നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​ർ​ക്ക് എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദിക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ് ണ​ൻ മാ​ട​പ്പാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.
മി​ന്ന​ൽ ചു​ഴ​ലി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വെ​ള്ളി​ക്കുള​ങ്ങ​ര, കു​റി​ഞ്ഞി​പ്പാ​ടം, കൊ​ടു​ങ്ങ, അ​ന്പ​ നോ​ളി, കോ​പ്ലിപ്പാ​ടം, ക​ട​ന്പോ​ട്, മോ​നൊ​ടി, കിഴക്കേ ​കോ​ടാ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ല വ​ന്ന​തും വ​രാ​റാ​യ​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് നേ​ന്ത്ര വാ​ഴ​ക​ളും 10 മു​ത​ൽ 35 വ​രെ വ​ർ​ഷം പ്രാ​യ​മു​ള്ള ജാ​തി​മ​ര​ങ്ങ​ളും ന​ശി​ച്ച​തു​മൂ​ലം വ​ൻ ന​ഷ്ട​മാ​ണു ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​തെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ൻ മാ​ട​പ്പാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​ആ​വ​ശ്യം ഉന്ന​യി​ച്ച് കൃ​ഷി മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി.