നി​ക്ഷേ​പ സ​മാ​ഹ​ര​ണം: കാ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​വാ​ർ​ഡ്
Sunday, November 27, 2022 4:11 AM IST
കാ​ട്ടൂ​ർ: സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച കാ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് അ​വാ​ർ​ഡ് ന​ൽ​കി.
69-ാമ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എം. ​ശ​ബ​രി​ദാ​സ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​കെ. സ​തീ​ശ​ൻ, മാ​നേ​ജ​ർ കെ.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഈ ​പ്ര​തി​സ​ന്ധി കാ​ല​ഘ​ട്ട​ത്തി​ലും കൂ​ടു​ത​ൽ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച ബാ​ങ്ക് ഭ​ര​ണ സ​മി​തി​യെ​യും ജീ​വ​ന​ക്കാ​രെ​യും സ​ഹ​ക​ര​ണ വ​കു​പ്പ് അ​ഭി​ന​ന്ദി​ച്ചു.