ഊന്നുകല്‍-വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി വികസിപ്പിക്കണം
1588051
Sunday, August 31, 2025 4:42 AM IST
മൂവാറ്റുപുഴ: നേര്യമംഗലം - പമ്പ സംസ്ഥാന ഹൈവേ 44- ന്റെ ഭാഗമായ ഊന്നുകല്‍ മുതല്‍ വെങ്ങല്ലൂര്‍ വരെയുള്ള 21 കിലോ മീറ്റര്‍ റോഡ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം സര്‍ക്കാരിന് നിവേദനം നല്കി.
ആയിരക്കണക്കിന് വാഹനങ്ങള്‍ ദൈനം ദിനം കടന്നുപോകുന്ന റോഡിന്റെ ഊന്നുകല്‍ മുതല്‍ വെങ്ങല്ലൂര്‍ വരെ ഭാഗം ശരാശരി ആറ് മീറ്ററോ, അതില്‍ താഴെയോ വീതി മാത്രമാണ് നിലവിലുള്ളത്. ഭൂമി ഏറ്റെടുത്ത് അമ്പതോളം കൊടും വളവുകള്‍ നിവര്‍ത്തി ശരാശരി 12 മുതല്‍ 15 മീറ്റര്‍ വരെ വീതിയുള്ള റോഡായി മാറിയാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ വികസന കുതിപ്പിന് ഇത് വഴിവയ്ക്കും.
റീബില്‍ഡ് കേരളയില്‍ വികസിപ്പിച്ച കക്കടാശേരി - കാളിയാര്‍, മൂവാറ്റുപുഴ - തേനി റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. മന്ത്രിമാരായ കെ.എന്‍. ബാലഗോപാലിനും, മുഹമ്മദ് റിയാസിനുമാണ് എല്‍ദോ എബ്രഹാം കത്ത് നല്‍കിയത്.