കെഎല്‍സിഡബ്ല്യുഎ വാര്‍ഷികവും ഓണാഘോഷവും
1588045
Sunday, August 31, 2025 4:29 AM IST
കൊച്ചി: വരാപ്പുഴ അതിരൂപത നാലാം ഫൊറാനയുടെ കെഎല്‍സിഡബ്ല്യുഎയുടെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും വടക്കേക്കോട്ട സെന്റ് ജോസഫ്സ് പള്ളി പാരിഷ് ഹാളില്‍ നടത്തി. ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ.ഫ്രാന്‍സിസ് സേവ്യര്‍ പതാക ഉയര്‍ത്തി. അതിരൂപത പ്രസിഡന്റ് മേരി ഗ്രേസ്, ഫൊറോന പ്രസിഡന്റ് വിജി ജോജോ, സെക്രട്ടറി സോഫി റാഫേല്‍, ട്രഷറര്‍ സലോമി ജോര്‍ജ്, വിവിധ ഇടവകളുടെ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.