ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ജന്മനാട്ടിൽ സ്വീകരണം
1588043
Sunday, August 31, 2025 4:29 AM IST
നെടുമ്പാശേരി: ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പായി നിയമിതനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് ജന്മനാട്ടിൽ ഫാമിലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കരിപ്പാശേരി ഇടവകാംഗമാണ് മാർ കുര്യാക്കോസ് ഭരണികുളങ്ങര.
ഭരണികുളങ്ങര ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് ബി.ഒ. ഡേവിസ് അധ്യക്ഷനായി. സുനുമോൻ വർഗീസ്, ബി.ജി. ജോയി, ബി.ഒ. ജെയിംസ്, ബി.എ. ദേവസിക്കുട്ടി എന്നിവർ പ്രസംഗിച്ചു.