കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിൽ തിരുനാൾ
1588040
Sunday, August 31, 2025 4:29 AM IST
അങ്കമാലി : കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിൽ പരിശുദ്ധ ആരോഗ്യ മാതാവിന്റെ തിരുനാളും എട്ടുനോമ്പ് ആചരണവും തുടങ്ങി. സെപ്റ്റംബർ എട്ടുവരെ ആഘോഷ പരിപാടികൾ നടക്കും.
തിരുനാളിന് തുടക്കമായി ഇന്നലെ വൈകിട്ട് കളമശേരി തിരുഹൃദയ പ്രൊവിൻസ് വികാരി പ്രൊവിൻഷ്യാൾ റവ. ഡോ. മാത്യു കോയിക്കര കൊടിയേറ്റി. തുടർന്നുള്ള ഒന്പതു ദിവസം നീണ്ടു നിൽക്കുന്ന നവനാൾ പ്രാർഥനകളും സമാപന ദിവസം ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും പ്രദക്ഷിണവും പ്രസുദേന്തി വാഴ്ചയും നേർച്ചസദ്യയും ഉണ്ടാകും. ആഘോഷ പരിപാടികൾ ദിവസവും വൈകിട്ട് 5.30 മുതൽ ആരംഭിക്കും.
ഇടവക വികാരി ഫാ. ജയ്സൺ ചിറേപ്പടിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ഷിമോജ് മാണിക്കത്തുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സാംസൺ നൽക്കര ജനറൽ കൺവീനറായി വിപുലമായ ആഘോഷക്കമ്മിറ്റി പ്രവർത്തിക്കുന്നു.