ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് കാർമൽ സ്കൂളിന്
1588050
Sunday, August 31, 2025 4:42 AM IST
വാഴക്കുളം: സിബിഎസ്ഇ ക്ലസ്റ്റർ 11 ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് വാഴക്കുളം കാർമൽ സ്കൂളിന്. കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലാണ് കാർമൽ സ്കൂൾ ചാമ്പ്യന്മാരായത്.
ഇടുക്കി ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷന്റെ കളിക്കാർ കൂടിയായ സ്കൂൾ ടീം ഫൈനലിൽ ആതിഥേയരായ കോട്ടയം ലൂർദ് പബ്ലിക് സ്കൂളിനെ 51-22 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.
മെഡലുകളും ട്രോഫികളും സമാപന ചടങ്ങിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്. റോഷ്നി വിതരണം ചെയ്തു.
വാഴക്കുളം കാർമൽ സ്കൂൾ ടീം അംഗങ്ങളായ നൈജൽ ജേക്കബ് (ക്യാപ്റ്റൻ), നാസിം നവാസ്, അദീപ് അജയ്, യാൻ ടിറ്റോ, ആൽബർട്ട് റെജി, എ. അനസ്മോൻ, അഭിനവ് സുരേഷ്, സോനു ബിജു, സ്റ്റീവ് ബിബിൻ എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഡോ. പ്രിൻസ് കെ. മറ്റം ആണ് ടീമിന്റെ പരിശീലകൻ.