ഡോൺ ബോസ്കോ ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയറ്റർ തുറന്നു
1588042
Sunday, August 31, 2025 4:29 AM IST
പറവൂർ: ഡോൺബോസ്കോ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടും ലാമിനാർ എയർഫ്ലോസ് സംവിധാനത്തോടെയും നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, ഫാ. ഷിബിൻ കുളിയത്ത്, ഫാ. ആന്റ്സ് പുത്തൻവീട്ടിൽ, ഡോ. പി.കെ. കുഞ്ചെറിയ, എ.കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.