അവാർഡ് നൽകി ആദരിച്ചു
1576483
Thursday, July 17, 2025 4:52 AM IST
കല്ലൂർക്കാട്: പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും മാത്യു കുഴൽനാടൻ എംഎൽഎയുടെ വിദ്യാസ്പർശം മെരിറ്റ് അവാർഡ് നൽകി ആദരിച്ചു.
കല്ലൂർക്കാട് വ്യാപാര ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ റാങ്ക് ജേതാക്കളായ ബ്രദർ ക്രിസ്റ്റോ ജോസ്, സി.വി. അജേഷ്, ജോണ് ഷിനോജ്, പി. നിരോഷ എന്നിവരെയും മാത്യു കുഴൽനാടൻ എംഎൽഎ അവാർഡ് നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി അധ്യക്ഷത വഹിച്ചു.