വേള്‍ഡ് പബ്ലിക് റിലേഷന്‍സ് ഡേ ആചരിച്ചു
1576461
Thursday, July 17, 2025 4:29 AM IST
കൊച്ചി: പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ യംഗ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് (പിആര്‍സിഐ വൈസിസി) കേരള ചാപ്റ്ററും തേവര കോളജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്മെന്റും സംയുക്തമായി വേള്‍ഡ് പിആര്‍ (പബ്ലിക് റിലേഷന്‍സ്) ഡേ ആചരിച്ചു. പിആര്ഡേയോടനുബന്ധിച്ച് "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്തെ പബ്ലിക് റിലേഷന്‍സിന്റെ പുതിയ ഉത്തരവാദിത്തങ്ങളും, വെല്ലുവിളികളും' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.
കൊച്ചി നാവിക സേനയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കമാൻഡര്‍ അതുല്‍ പിള്ള ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ബിജു അധ്യക്ഷനായി. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ കേരള ഡയറക്ടര്‍ റാം സി മേനോന്, യംഗ് കമ്യൂണിക്കേറ്റേഴ്സ് ക്ലബ് കേരള ഹെഡ് സുജിത് നാരായണന് എന്നിവര്‍ സംസാരിച്ചു.
പാനല്‍ ചര്‍ച്ചയില്‍ എസ്എച്ച് സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്, റിലയന്‍സ് ജിയോ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ കേരള ഹെഡുമായ എം. മഞ്ജു ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.