തടി ദേഹത്ത് വീണു യുവാവ് മരിച്ചു
1576303
Wednesday, July 16, 2025 10:24 PM IST
പെരുന്പാവൂർ: തടി ദേഹത്ത് വീണു യുവാവ് മരിച്ചു. കാവുംപുറം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വട്ടപ്പാറ വീട്ടിൽ പരേതനായ കരീമിന്റെ മകൻ മനീഷ് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഐമുറിയിലായിരുന്നു അപകടം.
തടി തോളിൽ ചുമന്ന് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. മാതാവ്: സബിയ. സഹോദരങ്ങൾ: മനാഫ്, മാഹിൻകുട്ടി, മൻസിയ.