കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം : സംസ്ഥാന നേതൃസമ്മേളനം
1576489
Thursday, July 17, 2025 5:04 AM IST
കൊച്ചി: കേരള അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് ഫോറം സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കേരള ലേബര്‍ മൂവ്മെന്റ് സംസ്ഥാന ഡറക്ടര്‍ ഫാ. അരുണ്‍ വലിയ താഴത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കാര്‍ഷിക ഉത്പാദനത്തിനു വേണ്ടി അത്യധ്വാനം ചെയ്യുന്ന കര്‍ഷക തൊഴിലാളികളുടെ ജീവിതസുരക്ഷയക്കും സാമ്പത്തിക ഭദ്രതയ്ക്കും അവശ്യമായത് നല്കാന് സര്‍ക്കാരിനും സമൂഹത്തിനും ഉത്തരവാതിത്വമുണ്ടെന്ന് ഫാ.അരുണ്‍ വലിയ താഴത്ത് പറഞ്ഞു.
കേരള ലേബര്‍ മൂവ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. യുടിഎ കണ്‍വിനര്‍ ബാബു തണ്ണിക്കോട്ട്,ജോസ് മാത്യു ഊക്കന്‍, ഫാ. ജോസ് ചമ്പക്കുളം, ഡിക്സന് മനിക്ക്, തോമസ് മാത്യൂ എന്നിവര്‍ സംസാരിച്ചു.കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസര്‍ ശ്രീനിവാസ് ക്ലാസുകള്‍ നയിച്ചു.