കൊ​ച്ചി: എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി പ്ര​തി​നി​ധി​ക​ള്‍ വി​ല​യി​രു​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ റാ​ഖീ സ​ദ്ദു, ഡ്യൂ​ട്ടി ഓ​ഫീ​സ​ര്‍ ര​ജ​ത് മ​ല്‍​ഹോ​ത്ര,സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് സി.​ജെ. സ​ത്യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ത്.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ എ​ന്തെ​ല്ലാം ന​ട​പ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ചു. മു​ന്നോ​ട്ട് എ​ങ്ങ​നെ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​ന​വും ന​ട​ന്നു.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ഇ​ടു​ക്കി ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ഷൈ​ജു പി. ​ജേ​ക്ക​ബ്, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.