ചാവറ ഇന്റർനാഷണൽ അക്കാദമിയിൽ പ്രവേശനോത്സവം
1564766
Wednesday, June 4, 2025 5:28 AM IST
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാദമിയിൽ അധ്യയന വർഷാരംഭത്തിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാഗസിൻ അറോറ’ യുടെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. സ്കൂൾ വിദ്യാഭ്യാസം വെല്ലുവിളികളെ അതിജീവിക്കാൻ സജ്ജരാക്കുക’’എന്ന ആശയം മുൻ നിർത്തിയാണ് ഈ വർഷത്തെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട്ട് അറിയിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു ജോർജ് തൊട്ടിയിൽ പ്രസംഗിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.