മോഷണക്കേസ് പ്രതി പിടിയിൽ
1564913
Thursday, June 5, 2025 5:04 AM IST
കളമശേരി: കളമശേരി എച്ച്എംടി കോളനിയിലുള്ള ടെലസ്ക പവർ സിസ്റ്റംസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. തൃശൂർ കൈപ്പമംഗലം പരത്തേഴത്ത് വീട്ടിൽ മുഹമ്മദ് വാഹിദ് (36) ആണ് പിടിയിലായത്.
പവർ ടൂൾസും ഇലക്ട്രിക്ക് സാമഗ്രികളുമായി 2,94,788 രൂപ വില വരുന്ന സാധനങ്ങളും കന്പനിയുടെ വിലപ്പെട്ട രേഖകളും 2024ൽ ഇയാൾ മോഷ്ടിക്കുകയായിരുന്നു. കന്പനിയിലെ മുൻ ജീവനക്കാരനാണ്. കളമശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.