105-ാം ജന്മദിനത്തിൽ പ്രസരിപ്പോടെ ത്രേസ്യ...
1564906
Thursday, June 5, 2025 5:04 AM IST
കാലടി: 105-ാം ജന്മദിനം വളരെ സന്തോഷത്തോടെ ആഘോഷിച്ച് പാലിശേരി വീട്ടിൽ ത്രേസ്യ. മക്കളും കൊച്ചുമക്കളും ബന്ധുക്കളുമൊത്ത് കേക്ക് മുറിച്ച് മധുരം പങ്കിട്ട് ഈ അമ്മ സന്തോഷിച്ചാനന്ദിച്ചു.കാലടി ഗ്രാമ പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തികളിരൊളാണ് പാലിശേരി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ.
നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഈ അമ്മയ്ക്കുള്ളത്. എല്ലാവരും വിവാഹിതർ. ഇതിൽ ഒരു മകനും രണ്ട് മരുമക്കളും മരണപ്പെട്ടു.105 വയസിലും നർമരസം നിറഞ്ഞ തമാശകളിലൂടെ എല്ലാവർക്കും സന്തോഷം പകർന്നത്രേസ്യയുടെ ജന്മദിനാഘോഷം ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആഘോഷമാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, കാലടി പള്ളി വികാരി ഫാ. മാത്യു കിലുക്കൻ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി.