സീക്കോൺ-25നു ഫിസാറ്റിൽ തുടക്കമായി
1564939
Thursday, June 5, 2025 5:19 AM IST
അങ്കമാലി: പുനർനിർമാണ മേഖലയുടെ സാധ്യതകൾ തേടി അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ഒരുക്കുന്ന അന്തർദേശീയ സമ്മേളനം 'സീക്കോൺ-25' പത്താം പതിപ്പിന് തുടക്കമായി. സമ്മേളനം മലേഷ്യ പഹങ് അൽ സുൽത്താൻ അബ്ദുള്ള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. റഹിമി എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാൻ പി.ആർ. ഷിമിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ, ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേർസ്, ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ, അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേഴ്സ് ഫിസാറ്റ് സ്റ്റുഡന്റ് ചാപ്റ്റർ തുടങ്ങിയവർ സമ്മേളനത്തിൽ സഹകരിക്കുന്നുണ്ട്.
ഡോ. കെ.എസ്. ആനന്ദ്, ജെനീബ് ജെ. കാച്ചപ്പിള്ളി, ജോർജ് സി. ചാക്കോ, കെ.കെ. അജിത്കുമാർ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണി കർത്ത തുടങ്ങിവർ സംസാരിച്ചു.