അസീസി സ്നേഹാലയത്തിന് വാട്ടർ ഡിസ്പെൻസർ നൽകി
1564950
Thursday, June 5, 2025 5:24 AM IST
കോതമംഗലം: കോഴിപ്പിള്ളി ആരാധനാ ഭവൻ പ്രദേശത്തെ കുടുംബങ്ങൾ ചേർന്ന് 30 ഓളം അന്തേവാസികളുള്ള കോഴിപ്പിള്ളി അസീസി സ്നേഹാലയത്തിന് വാട്ടർ ഡിസ്പെൻസർ വാങ്ങി നൽകി.
സ്നേഹലായത്തിൽ നടന്ന ചടങ്ങിൽ ആന്റണി തൂമുള്ളിൽ ഡിസ്പെൻസർ സിസ്റ്റർ ആൻസിക്ക് കൈമാറി.
ഷാജു കല്യാടിക്കൽ, സണ്ണി ഇലഞ്ഞിക്കൽ, തോമസ് പുല്ലൻ, ജോസ് കോട്ടക്കൽ, ഇമ്മാനുവൽ തൂമുള്ളിൽ, റോസിലി പോത്താനിക്കാട്, മോളി തൂമുള്ളിൽ, പൗളിൻ പേയ്ക്കൽ, റോസിലി ചുള്ളിയിൽ, സാറാമ്മ തൂമുള്ളിൽ, സെലിൻ പനച്ചിക്കുടി എന്നിവർ പങ്കെടുത്തു.