അമൃതയിൽ പരിസ്ഥിതി ദിനാചരണം
1564942
Thursday, June 5, 2025 5:19 AM IST
കൊച്ചി: അമൃത കോളജ് ഓഫ് നഴ്സിംഗ് കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിംഗ് വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഞാറക്കല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി. അമൃത കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി. മോളി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് വി.എം. ശൈലജ, ഞാറക്കല്‍ കൃഷി ഓഫീസര്‍ എസ്. ഗായത്രി ദേവി, അമൃത കോളജ് ഓഫ് നഴ്സിംഗ് പ്രഫസര്‍ ഡോ. എം. സുനില്‍ എന്നിവര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കി.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ ഡിസൈനിംഗ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.