വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിന് കൊടിയേറി
1564752
Wednesday, June 4, 2025 5:09 AM IST
കൊച്ചി: വല്ലാര്‍പാടം ബസിലിക്കയില്‍ പെന്തക്കോസ്ത തിരുനാളിന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാർമികനായി.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് തിരുക്കര്‍മങ്ങള്‍ക്ക് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ തുടങ്ങിയവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 15നാണ് എട്ടാമിടം.