ആ​ലു​വ: ആ​ലു​വ​യി​ലെ മി​ൽ​മാ ബൂ​ത്തു​ക​ളി​ൽ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്ത പാ​ൽ പാ​യ്ക്ക​റ്റു​ക​ളി​ൽ തൂ​ക്ക​ക്കൂ​ടു​ത​ൽ ക​ണ്ടെ​ത്തി. 500 ഗ്രാം ​തൂ​ക്ക​മു​ണ്ടാ​കേ​ണ്ട പാ​യ്ക്ക​റ്റ് പാ​ലി​ൽ 600 മു​ത​ൽ 620 ഗ്രാം ​വ​രെ അ​ധി​ക​ തൂ​ക്കം ഉ​ണ്ടാ‌​യി​രു​ന്നു. എ​ന്നാ​ൽ വി​ല വ്യ​ത്യാ​സം ഇ​ല്ല.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ശേ​ഷം ത​യാ​റാ​ക്കി​യ ഓ​റ​ഞ്ച് പാ​യ്ക്ക​റ്റു​ക​ളി​ലാ​ണ് തൂ​ക്ക​ക്കൂ​ടു​ത​ൽ വ​ന്നി​രി​ക്കു​ന്ന​ത്. മെ​ഷീ​ൻ പാ​യ്ക്കിം​ഗി​ൽ അ​ള​വ് തെ​റ്റി​യ​താ​യാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്ന വി​വ​രം.

അ​തേ സ​മ​യം മി​ൽ​മ മാ​നേ​ജ്മെ​ന്‍റ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. സാ​ധാ​ര​ണ അ​ര ലി​റ്റ​ർ പാ​യ്ക്ക​റ്റി​ൽ 523 ഗ്രാം ​വ​രെ അ​നു​വ​ദ​നീ​യ​മാ​ണ്. എ​ന്നാ​ൽ അ​ഞ്ചി​ലൊ​ന്ന് അ​ള​വ് വ​ർ​ധി​ച്ച​ത് അ​സ്വാ​ഭാ​വി​ക​മാ​ണ്.