കോ​ത​മം​ഗ​ലം : കെഎ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ൽ നി​ന്നും ഓ​ട്ട​ത്തി​നി​ടെ തീ​യും പു​ക​യും ഉ​യ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

മൂന്നാ​റി​ൽ നി​ന്ന് ബംഗളൂരു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് നെ​ല്ലി​മ​റ്റ​ത്ത് എ​ത്തി​യ​പ്പോ​ഴാണ് പൊ​ട്ടി​ത്തെ​റി​യും പു​ക​യും വ​ലി​യ ശ​ബ്ദ​വു​മു​ണ്ടാ​യത്. ഉ​ട​നെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി.

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ടു.