പെ​രു​മ്പാ​വൂ​ര്‍: പ​ട്ടി​മ​റ്റം ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​തക്കുരുക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി​യോ​ഗം ചി​ല പ്രാ​യോ​ഗി​ക നി​ര്‍​ദേശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചു. വ്യാ​പാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും അ​വ​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

ഇ​ത് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് ജം​ഗ്ഷ​ന്‍ സ​ര്‍​വേയും പ​ഠ​ന​വും അ​റ​യ്ക്ക​പ്പ​ടി ജ​യ് ഭാ​ര​ത് എ​ന്‍​ജി​നീ​യ​റിംഗ് കോ​ളജി​ലെ സി​വി​ല്‍ എ​ന്‍​ജി​നീ​യറിംഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഏ​റ്റെ​ടു​ത്തു. പ്രഫ. കെ.​കെ. അ​ജി​ന​ബി, പി.​എ. ഫാ​ബി,

ആ​ര്യ സെ​ല്‍​വ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ല്‍ എ​ൻജിനീ​യ​റിംഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍, കോ​ല​ഞ്ചേ​രി, മൂ​വാ​റ്റു​പു​ഴ, പെ​രു​മ്പാ​വൂ​ര്‍, കി​ഴ​ക്ക​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും വി​സ്തീ​ര്‍​ണ​വും പ​രി​ശോ​ധി​ച്ച് ബ​സ് സ്റ്റോ​പ്പു​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി,

പ​ട്ടി​മ​റ്റം ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ട ശാ​സ്ത്രീ​യ നി​ര്‍​ദേശ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കും.