മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ഡി​ജി​റ്റ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് ലൈ​ബ്ര​റി കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പേ​ഴ​യ്ക്കാ​പി​ള്ളി ഗ​വ. ജി​എ​ച്ച്എ​സ്പി സ്കൂ​ളി​ൽ എം​എ​ൽ​എ​യു​ടെ 2022-23 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 60 ല​ക്ഷം ഉ​പ​യോ​ഗി​ച്ചാ​ണ് ഡി​ജി​റ്റ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് ലൈ​ബ്ര​റി കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ പ​ഠ​നം കൂ​ടു​ത​ൽ ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ ഒ​രു അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ക​യാ​ണ് ഡി​ജി​റ്റ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ തി​യേ​റ്റ​ർ ആ​ൻ​ഡ് ലൈ​ബ്ര​റി കോം​പ്ല​ക്സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളും ആ​ക​ർ​ഷ​ക​വും അ​നു​ഭ​വ​പ​ര​വു​മാ​യ രീ​തി​യി​ൽ പ​ഠി​പ്പി​ക്കാ​ൻ ഡി​ജി​റ്റ​ൽ തി​യ​റ്റ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പൂ​ർ​ണ​മാ​യി സാ​ങ്കേ​തി​ക​മാ​യി സ​ജ്ജ​മാ​യ ഈ ​കോം​പ്ല​ക്സ് ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ പ​ഠ​ന, ഓ​ഡി​യോ-​വീ​ഡി​യോ ലേ​ണിം​ഗ്, വെ​ർ​ച്വ​ൽ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ ലോ​ക​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അ​ലി​യാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷാ​ന്‍റി ഏ​ബ്ര​ഹാം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ നെ​ജി ഷാ​ന​വാ​സ്, മു​ഹ​മ്മ​ദ് ഷാ​ഫി, ബ്ലോ​ക്ക് അം​ഗം റി​യാ​സ് ഖാ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​സീ​ന ആ​സി​ഫ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ നാ​സ​ർ ഹ​മീ​ദ്, അ​നി​മോ​ൾ, എ​ച്ച്എം ഇ​ൻ-​ചാ​ർ​ജ് പി.​എം റ​ഹ​മ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.